മൂവാറ്റുപുഴ: മധ്യവയസ്കനെ പുരയിടത്തിൽ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി .മാറാടി പുൽപറമ്പ് കൊന്നയ്ക്ക്കാൽ ഉണ്ണികൃഷ്ണനെ (44) ആണ് ഇന്ന് രാവിലെ ആറോടെ വിടിന് സമീപത്തെ പുരയിടത്തിൽ കണ്ടെത്തിയത്. കഴുത്ത് മുറിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രക്തം വാർന്ന് അവശനിലയിൽ കിടന്ന ഉണ്ണികൃഷ്ണനെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാല് വർഷം മുമ്പ് ഭാര്യ മരിച്ചിരുന്നു. ഇതേ തുടർന്ന് മനോവിഷമത്തിലായിരുന്നു ഉണ്ണികൃഷ്ണനെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നതിന് സമീപത്താണ് ഉണ്ണികൃഷ്ണനെയും കണ്ടെത്തിയത്. പോലിസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.