ലോക്ക്ഡൗൺ കാലത്ത് രക്തത്തിന്‍റെ ലഭ്യത ഉറപ്പാക്കൽ; കോട്ടയത്ത് ജനമൈത്രി പോലീസിന്‍റെ സന്നദ്ധരക്തദാനം


കോ​ട്ട​യം: ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ര​ക്ത​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ ര​ക്ത​ദാ​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വ് ര​ക്ത​ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ ബ്ല​ഡ് ഫോ​റം അം​ഗ​ങ്ങ​ളും ര​ക്തം ദാ​നം ചെ​യ്തു.

ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ, മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ജി​ൻ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഡോ​മി ജോ​ണ്‍, ജ​ന​മൈ​ത്രി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ൻ.​വി. സ​ര​സ​ൻ, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം, ഡോ. ​രാ​ജേ​ഷ് പ​വി​ത്ര​ൻ, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ചി​ത്ര ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

ജി​ല്ല​യി​ലെ എ​ല്ലാ ര​ക്ത​ബാ​ങ്കു​ക​ളി​ലും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 9447043388

Related posts

Leave a Comment