കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ ചില കടവരാന്തകളിൽ രക്തപ്പാടുകൾ കണ്ടെത്തി. തലശേരി റോഡിലെ ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റേയും സമീപത്തെ ചില കടവരാന്തകളിലുമാണ് ഇന്ന് രാവിലെ രക്തപ്പാടുകൾ കണ്ടെത്തിയത്. ടെക്സ്റ്റയിൽ ഷോപ്പിന്റെ തൂണിൻമേലും റോഡിലുമായി രക്തംപറ്റിപ്പിടിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ്ഐ കെ.വി. നിഷിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അക്രമ സംഭവമാകാം ഇതിനു പിന്നിലെന്നാണ് പോലീസിന്റെ സൂചന. എന്നാൽ ഇതു സംബന്ധിച്ച യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നുമില്ല. പരിക്കേറ്റയാൾ ആശുപത്രിയിൽ എത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.