പയ്യന്നൂര്‍: മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ചോദ്യംചെയ്ത പിതാവിനെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ വെട്ടിപ്പരിക്കേല്പിച്ചു. ഞായറാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. സദാസമയവും മൊബൈലുമായി സമയം ചെലവഴിക്കുന്നതു കണ്ടപ്പോള്‍ പിതാവ് മകനെ ശാസിക്കുകയായിരുന്നു. ശാസന സഹിക്കാതെ കൈയില്‍ കിട്ടിയ കത്തിയുമായി മകന്‍ പിതാവിന്റെ കാലുകള്‍ വെട്ടുകയായിരുന്നു. ഇരുകാലുകള്‍ക്കും വെട്ടേറ്റ വെള്ളൂര്‍ പോസ്‌റ്റോഫീസിനു സമീപത്തെ ചിറക്കുണ്ടില്‍ പവിത്രനെ (45) പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഉപദേശം സഹിച്ചില്ല! മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ചോദ്യംചെയ്തു; പ്ലസ്ടു വിദ്യാര്‍ഥി പിതാവിനെ വെട്ടി
