പരവൂർ: ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. പരവൂർ ഒല്ലാൽ രാജുഭവനിൽ അനിത (53)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോക് കുമാറിനെ(70) പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. അനിതയുമായി അശോക്കുമാർ രാവിലെ വാക്കേറ്റം നടത്തി. ഇതിനിടയിൽ അശോക് കുമാർ അടുക്കളയിൽ പോയി കത്തിയെടുത്തു കൊണ്ടുവന്ന് ഇവരെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ രാമറാവു ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരവൂർ ആശുപത്രി മോർച്ചറിയിൽ. അശോക് കുമാർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏകമകൻ രാജ്കുമാർ സ്വകാര്യ ബസിലെ ജീവനക്കാരനാണ്. എച്ച്എം ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു അശോക് കുമാർ.