ഭോപ്പാല്‍: ഭാര്യയുടെ എതിര്‍പ്പ് മറികടന്ന് സഹോദരന് കരള്‍ നല്കാന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് രാജ്മോഹന്‍ സിംഗിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി.
“ഭര്‍ത്താവിന്റെ ആരോഗ്യം കരുതിയായിരിക്കാം കരള്‍ ദാനം ചെയ്യുന്നതിനെ ഭാര്യ എതിര്‍ത്തത്. എന്നാല്‍ ഭര്‍ത്താവിന്റെ വ്യക്തിഗത അവകാശത്തെ മാനിക്കേണ്ടതുണ്ട്. അതിനാല്‍ കരള്‍ ദാനം ചെയ്യാന്‍ അനുവാദം നല്‍കുന്നതായി’ കോടതി വ്യക്തമാക്കി.
അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവന്ന വ്യക്തിക്ക് കരള്‍ നല്‍കാമെന്ന് സഹോദരന് സമ്മതിച്ചിരുന്നു. എന്നാല്‍ കരള്‍ നല്‍കുന്നത് ഇയാളുടെ ഭാര്യ എതിര്‍ത്തതോടെയാണ് വിഷയം കോടതിയിലെത്തിയത്.