രാജ്കോട്ട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടികൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.
കനക്നഗര്‍ സ്വദേശി വിജയ് മേര്(32)ആണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും ചേര്‍ന്ന് രാജ്കോട്ടിലെ സന്ത് കബീര്‍ റോഡില്‍ വച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്.