ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞാ​​​ൽ..! വാ​ക്‌​സി​നേ​ഷ​ന്‍ ര​ക്ത​ദാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക; വി​​​ദ​​​ഗ്ധർ പറയുന്നത് ഇങ്ങനെ…

കോ​​​ഴി​​​ക്കോ​​​ട്: ര​​​ക്ത​​​ദാ​​​ന​​​ത്തി​​​നു ത​​​ട​​​സം നേ​​​രി​​​ടാ​​​ത്ത വി​​​ധം കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ബ്ല​​​ഡ് പേ​​​ഷ്യ​​​ന്‍റ്സ് പ്രൊ​​​ട്ട​​​ക്‌​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞാ​​​ൽ ര​​​ക്ത​​​ദാ​​​ന​​​ത്തി​​​ന് 28 ദി​​​വ​​​സം വ​​​രെ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നാ​​​ണ് ഈ ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധർ പ​​​റ​​​യു​​​ന്ന​​​ത്.

ഈ ​​​സ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ക്ത​​​ദാ​​​താ​​​ക്ക​​​ളെ​​​ല്ലാ​​​വ​​​രും കൂ​​​ട്ട​​​ത്തോ​​​ടെ വാ​​​ക്സി​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​ത് ര​​​ക്തം ല​​​ഭി​​​ക്കാ​​​തെ​​​യു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

ത​​​ലാ​​​സീ​​​മി​​​യ പോ​​​ലു​​​ള്ള രോ​​​ഗി​​​ക​​​ൾ പ​​​തി​​​ന​​​ഞ്ച് ദി​​​വ​​​സം കൂ​​​ടു​​​മ്പോ​​​ൾ ര​​​ക്തം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​രാ​​​ണ്.

വാ​​​ക്സി​​​ൻ എ​​​ടു​​​ക്കു​​​ന്ന ദാ​​​താ​​​ക്ക​​​ൾ അ​​​റു​​​പ​​​തും എ​​​ഴു​​​പ​​​തും അ​​​തി​​​ല​​​ധി​​​ക​​​വും ദി​​​വ​​​സ​​​ങ്ങ​​​ൾ ര​​​ക്ത​​​ദാ​​​ന​​​ത്തി​​​ൽ​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കേ​​​ണ്ടിവ​​​രു​​​ന്ന​​​ത് ര​​​ക്തം ആ​​​വ​​​ശ്യ​​​മു​​​ള്ള രോ​​​ഗി​​​ക​​​ളെ അ​​​ങ്ങേ​​​യ​​​റ്റം ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കും.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം സാ​​​ർ​​​വ​​​ത്രി​​​ക​​​മാ​​​യ​​​തോ​​​ടെ രൂ​​​ക്ഷ​​​മാ​​​യ ര​​​ക്ത​​​ക്ഷാ​​​മ​​​മാ​​​ണ് ര​​​ക്ത​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഈ ​​​സ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ക്ത​​​ദാ​​​നം മു​​​ട​​​ങ്ങാ​​​തെ വാ​​​ക്സി​​​നേ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​വ​​​ണം.

ര​​​ക്ത​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ പൂ​​​ർ​​​ണസു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​ർ​​​ഭ​​​യ​​​മാ​​​യി ര​​​ക്ത​​​ദാ​​​നം ന​​​ട​​​ത്താ​​​ൻ ദാ​​​താ​​​ക്ക​​​ൾ മു​​​ന്നോ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്നും കൗ​​​ൺ​​​സി​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Related posts

Leave a Comment