മുക്കം: ചാലിയാറിലും ഇരു വഴിഞ്ഞി പുഴയിലും നില ഹരിത ആൽഗ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിഡ.ബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ ഇന്നലെ ഇരുവഴി ഞ്ഞി പുഴയിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.
ഡോ. ദീപുവിന്റെ നേതൃത്വത്തിലാണ് കച്ചേരി, മാളിയേക്കൽ കടവുകളിൽ പരിശോധന നടത്തിയത്. കാരശേരി പഞ്ചായത്ത് പ്രസി.വി.കെ.വിനോദ് ,ഗ്രാമ പഞ്ചായത്തംഗം ജി.അബ്ദുൽ അക്ബർ എന്നിവരുടെ നിർദേശപ്രകാരമാണ് ശാസ്ത്രജ്ഞർ സ്ഥലത്തെത്തിയത്.
അരീക്കോട് നിന്ന് ശേഖരിച്ച ജല സാമ്പിളിന്റെ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭ്യമാവുമെന്ന് ഡോ. ദീപു പറഞ്ഞു. നിലവിൽ 30 ൽ പരം പരിശോധനകൾ പൂർത്തിയാക്കി. ബാക്കി കൂടി പൂർത്തിയായങ്കിൽ മാത്രമേ ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് അറിയാനാവൂ എന്നും അദ്ധേഹം പറഞ്ഞു.
ഇരുവഴിഞ്ഞി പുഴയിൽ നിന്ന് ശേഖരിച്ച ജലത്തിന്റെ പരിശോധന റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭ്യമാവും. അത് വരെ വെള്ളം കുളിക്കാനോ കുടിക്കാനോ മറ്റ് കാർഷിക ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.