നീലകണ്ണുള്ള രാജകുമാരന്‍ എന്ന് കഥകളില്‍ കേട്ടുള്ള അറിവേ ആളുകള്‍ക്കുള്ളു. എന്നാല്‍ അങ്ങനെയുള്ള ഒരു കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. തെക്കന്‍ എത്യോപ്യയിലെ ജിങ്ക സ്വദേശിയായ അബുഷെ എന്ന ബാലന്റെ നീലക്കണ്ണുകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഹിറ്റ്. ഇരുണ്ട മുഖത്തെ നക്ഷത്രക്കണ്ണുകള്‍ കണ്ടാല്‍ ആരും മോഹിച്ചുപോകുമെങ്കിലും ജന്മനാ കൈമാറി കിട്ടിയ വാഡന്‍ബെര്‍ഡ് സിന്‍ഡ്രോം ആണ് അബുഷെയുടെ ഈ നീലക്കണ്ണുകള്‍ക്കു പിന്നില്‍ എന്നതാണ് സത്യാവസ്ഥ. കണ്ണുകളുടെ നിറം നിര്‍ണയിക്കുന്ന മെലാമിന്‍ എന്ന വര്‍ണകണത്തിന് ജനിതകമായി സംഭവിച്ച വ്യതിയാനമാണ് അബുഷെയുടെ നീലകണ്ണുകളുടെ രഹസ്യം. ജനിച്ചപ്പോള്‍ കുഞ്ഞിന്റെ കണ്ണിന്റെ നിറവ്യത്യാസം കണ്ട് അബുഷെയുടെ മാതാപിതാക്കള്‍ പരിഭ്രമിച്ചിരുന്നു. കുട്ടിക്ക് കാഴ്ചപ്രശ്‌നമുണ്ടാവുമോ എന്നതായിരുന്നു ഇവരുടെ ഭയം.
എന്നാല്‍ ഇതിനു പരിഹാരം കാണാനോ ചികിത്സ തേടാനോ തക്ക സാമ്പത്തിക സ്ഥിതി ആ കുടുംബത്തിനുണ്ടായിരുന്നില്ല. പകരം, നീലക്കണ്ണുകളുമായി പിറന്ന മകനെ ‘ദൈവത്തിന്റെ വരദാനം’ എന്നുവിളിച്ച് ആശ്വസിക്കുകയാണ് അവര്‍ ചെയ്തത്. വളര്‍ന്നപ്പോഴാണ് അബുഷെയ്ക്ക് കാഴ്ചപ്രശ്‌നമില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ മിടുക്കനായി സ്‌കൂളില്‍ പോകുന്ന അബുഷെയുടെ എല്ലാ കുസൃതികള്‍ക്കും കൂട്ട് അവന്റെ മുത്തശ്ശിയാണ്. അടുത്തിടെ തീപിടിത്തത്തില്‍ പെട്ട് അബുഷെയുടെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും പുസ്തകങ്ങള്‍ക്കൊപ്പം തന്റെ പ്രിയപ്പെട്ട ഫുട്‌ബോളും അവന്‍ തീപിടിക്കാതെ രക്ഷപ്പെടുത്തിയെടുത്തു. ഫുട്‌ബോള്‍ കളിക്കാന്‍ കൂടെക്കൂട്ടാതെ മറ്റു കുട്ടികള്‍ ‘പ്ലാസ്റ്റിക് കണ്ണുള്ളവന്‍’ എന്നും ‘ഭൂതം’ എന്നുമൊക്കെ വിളിച്ച് ഇവനെ കളിയാക്കാറുണ്ട്. പക്ഷേ, അങ്ങനെ തോറ്റുകൊടുക്കാന്‍ അബുഷെ തയാറല്ല. ചെറിയ പ്രായത്തില്‍ തന്നെ മികച്ച ഫുട്‌ബോള്‍ പ്രകടനമാണ് അബുഷെ കാഴ്ച വയ്ക്കുന്നത്. ബാഴ്‌സലോണ ടീമിന്റെ കടുത്ത ആരാധകനായ അബുഷെയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം മെസിയാണ്.