വിറ്റ്ഷെയറിലെ ലോംഗ്ലീറ്റ് സഫാരി പാർക്കിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്.
സീബ്രകൾക്കൊപ്പം മേഞ്ഞ് നടക്കുന്ന ബ്ലൂ എന്ന ഒട്ടകപ്പക്ഷിയാണ് ഇവിടുത്തെ താരം. താനൊരു ഒട്ടകപ്പക്ഷിയല്ലെന്നാണ് കക്ഷിയുടെ ഇപ്പോഴത്തെ നിലപാട്.
സീബ്രകൾക്കൊപ്പമായിരുന്നു വളരെക്കാലമായി ഇവന്റെ താമസം. ഇതോടെ സീബ്രകളുടെ ജീവിത രീതി ഒട്ടകപ്പക്ഷിയും പിന്തുടരുകയായിരുന്നു.
സീബ്രകൾക്കൊപ്പമാണ് ഇവന്റെ കളിയും ഭക്ഷണം കഴിക്കയുമെല്ലാം. സ്റ്റേസി എന്ന ഒട്ടകപ്പക്ഷിയുമായി ബ്ലൂ ഇണചേർന്നിരുന്നു. സാധാരണ അടയിരിക്കേണ്ട ചുമതല ആൺ പക്ഷിക്കാണ്.
പക്ഷെ ഇവിടെ ബ്ലൂ അതിനു തയാറായില്ലെന്ന് മാത്രമല്ല, ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. സംഗതി കൈവിട്ടതോടെ ബ്ലൂവിനെ മൃഗശാലയിൽ നിന്ന് മാറ്റാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ഒട്ടകപ്പക്ഷികളിലെ വിചിത്രജീവിയായിട്ടാണ് ബ്ലൂവിനെ ഇപ്പോൾ ആളുകൾ കാണുന്നത്.