ഭംഗി കണ്ട് സ്‌നേഹിക്കാന്‍ നില്‍ക്കേണ്ട,ആള് പിശകാണ് ! ചുവപ്പ് റോസാപ്പൂവില്‍ വിശ്രമിക്കുന്ന നീല അണലി വൈറലാകുന്നു…

ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നത്. നിറത്തിലുള്ള വ്യത്യാസമാണ് മറ്റ് പാമ്പുകളില്‍ നിന്നും നീല അണലിയെ വ്യത്യസ്തമാക്കുന്നത്.

ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപര്‍ എന്ന് മോസ്‌ക്കോ മൃഗശാലയിലെ അധികൃതര്‍ വ്യക്തമാക്കി.

കൂടുതലും പച്ച നിറത്തിലാണ് ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ കാണപ്പെടുക. വളരെ അപൂര്‍വമായി മാത്രമേ ഈവയെ നീല നിറത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

https://twitter.com/planetpng/status/1306620212045844482?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1306620212045844482%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Fwild-life%2F2020%2F09%2F19%2Fblue-snake-is-as-dangerous-as-it-is-beautiful.html

ലൈഫ് ഓണ്‍ എര്‍ത്ത് ആണ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ഈ ദൃശ്യം പുറത്തുവിട്ടത്. കാഴ്ചയില്‍ മനോഹാരിതയുണ്ടെങ്കിലും അത്യന്തം അപകടകാരികളാണ് കൊടുംവിഷമുള്ള ഈ പാമ്പുകള്‍.

ഇവയുടെ വിഷമേറ്റാല്‍ രക്തസ്രാവം നിലയ്ക്കാതെവരും. ബാലി ദ്വീപില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കടിയേല്‍ക്കുന്നത് ഈ പാമ്പില്‍ നിന്നാണ്.

Related posts

Leave a Comment