കടുത്തുരുത്തി: വ്യാജ മുട്ടയ്ക്കു പിന്നാലെ കടുത്തുരുത്തിയിൽ വ്യാജ അരിയും. ഫ്രിഡ്ജിൽ സൂക്ഷിച്ച ചോറ് പിറ്റേന്ന് പുറത്തെടുത്തപ്പോൾ വെള്ളച്ചോറ് നീലനിറമായി. കടുത്തുരുത്തിയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും കടുത്തുരുത്തി മഠത്തിക്കുന്നേൽ സജി വാങ്ങിയ അരി ഉപയോഗിച്ചു വച്ച ചോറിനാണ് നിറം മാറ്റം.
മിച്ചം വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിറ്റേന്ന് ഫ്രിഡ്ജിൽ പ്ലേറ്റിനുള്ളിൽ വച്ചിരുന്ന ചോറ് എടുത്തപ്പോളാണ് നിറം മാറ്റം ശ്രദ്ധയിൽപെട്ടത്. കൂടാതെ ചോറിന് രൂക്ഷഗന്ധം അനുഭവപ്പെട്ടതായും സജി പറയുന്നു. തുടർന്ന് സജി ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നൽകി. രാസപദാർത്ഥങ്ങൾ അരിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയ ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.