നമ്മൾ പലപ്പോഴും ചെറിയ ജീവികളെ അത്ര പേടിക്കാറില്ല. എന്നാൽ ഈ ചെറിയ ജീവികൾക്ക് നമ്മെ എളുപ്പത്തിൽ കൊല്ലാൻ കഴിയുമെന്നുള്ളതും പലപ്പോഴും നമ്മൾ മറന്നു പോകാറുണ്ട്. ഏതാനും മിനിറ്റുകൾക്കുള്ളിൽ മനുഷ്യനെ കൊല്ലാൻ സാധിക്കുന്ന വിഷമുള്ള ചില ജീവികളുണ്ട്.
ഒരു ജീവിയുടെ വിഷാംശത്തിന്റെ അളവ് പ്രവചിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വെള്ളത്തിനടിയിലുള്ള ജീവികളുടെ. അത്തരത്തിൽ വെള്ളത്തിനടിയിലുള്ള ഒരു ജീവിയുണ്ട്, കാഴ്ചയിൽ ചെറുതാണെങ്കിലും സയനൈഡിനേക്കാൾ അപകടകാരിയായ വിഷമാണ് അവയ്ക്ക്.
പാമ്പുകൾക്ക് ആണ് കൂടുതൽ അപകടകരമായ വിഷം ഉണ്ടെന്ന് കരുതുന്നുവെങ്കിൽ, തെറ്റി. പറഞ്ഞുവരുന്നത് നീല വലയമുള്ള നീരാളിയെ കുറിച്ചാണ്. വളരെ വിഷമുള്ള ഈ നീല-വലയമുള്ള നീരാളി മിനിറ്റുകൾക്കുള്ളിൽ 26 പേരെ കൊല്ലാൻ ആവശ്യമായ വിഷം വഹിക്കുന്നു.
വെള്ളത്തിനടിയിലെ ഈ ജീവിയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലൂയിസ് പഗ് ഫൗണ്ടേഷൻ എന്ന ഉപയോക്താവാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. വിഷം പ്രധാനമായും പ്രതിരോധത്തിനായാണ് ഉപയോഗിക്കുന്നതെങ്കിലും, ഞണ്ട്, ചെമ്മീൻ തുടങ്ങിയ ചെറിയ ഇരകളെ വീഴ്ത്താനും ഇത് ഉപയോഗപ്രദമാണ്.
നീല വലയമുള്ള നീരാളിയുടെ ഉമിനീർ ഗ്രന്ഥികളിൽ കാണപ്പെടുന്ന സിംബയോട്ടിക് ബാക്ടീരിയകൾ ടെട്രോഡോടോക്സിൻ ഉത്പാദിപ്പിക്കുന്നു, ഇത് പലപ്പോഴും ന്യൂറോടോക്സിക് ആണ്. ടെട്രോഡോടോക്സിൻ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് നാഡീ പ്രേരണകളുടെ സംക്രമണം തടയുന്നു. പേശികൾ ചുരുങ്ങൽ പ്രക്രിയ നിർത്തുകയും ചെയ്യുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ടിടിഎക്സ് സയനൈഡിനേക്കാൾ 1000 മടങ്ങ് വിഷാംശം ഉള്ളതാണ്. മത്സ്യം, ഉഭയജീവികൾ, കക്കയിറച്ചി എന്നിവയുൾപ്പെടെ വിവിധ മൃഗങ്ങളിൽ ടിടിഎക്സ് കാണാവുന്നതാണ്.
Don't let its size fool you – the blue-ringed octopus carries enough venom to kill a human in as little as 20 minutes! Though it uses the toxin primarily for defence, it also comes in handy to take down small prey like crabs and shrimp 🐙💪
— Lewis Pugh Foundation (@LewisPughFDN) May 21, 2024
🎥: Jacob Guy pic.twitter.com/Dtidqe3xjr