പലതരം ചായക്കൂട്ടുകളിലേക്ക് പുതിയരൊതിഥികൂടി. നീലച്ചായ. കണ്ണുകൾക്കു കുളിർമ നല്കുന്ന വിധത്തിലുള്ള നീലച്ചായയ്ക്ക് ആരെയും മോഹിപ്പിക്കുന്ന സുഗന്ധവുമുണ്ട്. ടീ ബോക്സ് ഡോട്ട് കോം ആണ് ചായപ്രേമികൾക്കായി നീലച്ചായ അവതരിപ്പിച്ചിരിക്കുന്നത്.
ശംഖുപുഷ്പം ഉപയോഗിച്ച് നിർമിക്കുന്ന നീലച്ചായ പോഷകഗുണങ്ങളാൽ സന്പന്നമാണെന്ന് ടീ ബോക്സ് ഡോട്ട് കോം സ്ഥാപകൻ കൗശൽ ദുഗർ പറഞ്ഞു. കഫീൻപോലെ ശരീരത്തിനു ഹാനികരമായ യാതൊന്നുമില്ലാത്തെ നീലച്ചായ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇതുകൂടാതെ നിരവധി ഒൗഷധഗുണങ്ങൾ ഈ ചായയ്ക്കുണ്ടെന്നാണ് ടീ ബോക്സ് അവകാശപ്പെടുന്നത്. ശംഖുപുഷ്പത്തിന് ബട്ടർഫ്ലൈ പീ ഫ്ലവർ എന്നുകൂടി പേരുള്ളതിനാൽ ബ്ലൂ ബട്ടർഫ്ലൈ ടീ എന്ന പേരും ഈ നീല നിറത്തിലുള്ള ചായയ്ക്കുണ്ട്.