ശരീരം നിറയെ സൂചിയും നൂലും ഉപയോഗിച്ച് വലകള്‍ നെയ്യുക! ബ്ലൂവെയില്‍ ഗെയിമിന്റെ പുതിയ രീതി ചൈനയിലും മരണം വിതറുന്നു; ബ്ലൂ വെയില്‍ എന്ന ഭീകര ഗെയിമിനുശേഷം ചെറുപ്പക്കാര്‍ സ്വയം വേദനിപ്പിച്ച് ആനന്ദം അനുഭവിക്കുന്നതിങ്ങനെ

76650_1498275092ലോകമെമ്പാടുമായി ഒട്ടേറെ യുവാക്കളെയും കൗമാരക്കാരെയും മരണത്തിലേക്ക് തള്ളിവിട്ട ബ്ലൂവെയ്ല്‍ ഗെയിം ചൈനയിലും മരണം വിതറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൂചിയും നൂലുമുപയോഗിച്ച് കൈയില്‍ പാറ്റേണുകള്‍ തുന്നി സ്വയം വേദനിപ്പിച്ച് ആനന്ദം കൊള്ളുകയാണ് ഗെയ്മിന് അടിമകളായ ചൈനീസ് യുവതീയുവാക്കളാണിപ്പോള്‍ വാര്‍ത്തയാവുന്നത്. കൈകളിലും കാലുകളിലും ചുണ്ടുകളിലും തുന്നിയ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നിരോധിക്കപ്പെട്ട ഒരു ജാപ്പനീസ് കാര്‍ട്ടൂണോ ബ്ലൂവെയ്ല്‍ ഗെയ്മോ ആണ് ചൈനീസ് കൗമാരക്കാരെയും യുവതീയുവാക്കളെയും ഈ രീതിയിലേക്ക് നയിക്കുന്നതെന്നാണ് കരുതുന്നത്. റഷ്യയില്‍ 130-ഓളം പേരാണ് ബ്ലൂവെയ്ല്‍ ഗെയ്മിന് അടിമകളായി ജീവന്‍ ത്യജിച്ചത്. അതേ വഴിയിലേക്കാണ് ചൈനീസ് കൗമാരവുമെന്നാണ് ആശങ്ക. കുട്ടികളെ ഈ ഗെയ്മിലേക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

പീപ്പിള്‍സ് ഡെയ്ലിയുടെ പേജിലാണ് ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വളരെ ആശങ്കയുളവാക്കുന്ന ചിത്രങ്ങളാണിതെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു. ശരീരം മുറിപ്പെടുത്തുന്നതിലൂടെ എന്തുതരം ആനന്ദമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. ബ്ലൂ വെയ്ല്‍ ഗെയിം ലോകമെമ്പാടുമുണ്ടാക്കിയ ദുരന്തം ചൈനയിലെ കൗമാരക്കാരെയും അറിയിക്കണമെന്നും ചിലര്‍ പറയുന്നു. അടിച്ചമര്‍ത്തലിനെതിരായ പ്രതിഷേധമെന്ന നിലയ്ക്ക് മുമ്പ് ചുണ്ടിന് തുന്നലിടുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍, ഇത് അത്തരം പ്രതികരണങ്ങളല്ലെന്നാണ് സൂചന. ഗെയിമോ മത്സരത്തിന്റെ ഭാഗമോ ആയിരിക്കാം ഇതെന്നാണ് വിലയിരുത്തുന്നത്. ബ്ലൂവെയ്ലില്‍ കളിയുടെ മാസ്റ്ററായിട്ടുള്ള ഒരാള്‍ കളിക്കാര്‍ക്ക് 50 ദിവസം നല്‍കി ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കളിക്ക് അടിമപ്പെട്ട അവരോട് 50-ാം ദിവസം ജീവനൊടുക്കാനും ആവശ്യപ്പെടും. ഇങ്ങനെയാണ് പലരും ജീവനൊടുക്കിയത്.
kkk_9

Related posts