ന്യൂസിലൻഡിൽ 145 തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. സ്റ്റീവർട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണകാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങൾ കരയിലേക്ക് നീന്തിവന്നത്.
തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. പക്ഷേ അപ്പോഴേക്കും തിമിംഗലങ്ങളിൽ പകുതിയും ചത്തിരുന്നു. അവേശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല.
ഒരു തലവന് കീഴിൽ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നൽകുന്ന തിമിംഗലത്തിന് വഴിതെറ്റിയതാകം ഇത്രയും തിമിംഗലങ്ങൾ ഒരുമിച്ച് കരയിലേക്കെത്തിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.