നിറയെ കൗതുകങ്ങളും രഹസ്യങ്ങളും നിറഞ്ഞതാണല്ലൊ ഈ പ്രപഞ്ചം. അതിലെ സമുദ്രം ഇന്നും മനുഷ്യന് പഠിച്ചുതീര്‍ക്കാന്‍ കഴിയാത്ത ഒരു പാഠപുസ്തകമാണ്. സമുദ്രത്തെക്കുറിച്ചറിയാന് പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ പ്രമുഖ വ്യവസായി ഹര്‍ഷ ഗൊയങ്ക തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റെതാണ് അദ്ദേഹം പങ്കുവച്ച ചിത്രം.
കാനഡയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തില്‍ സംരക്ഷിച്ചിട്ടുള്ള ഹൃദയമാണിത്. 2014ല്‍ കാനഡയിലെ റോക്കി ഹാര്‍ബര്‍ എന്ന തീരദേശ പട്ടണത്തില്‍ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നാണ് ഈ ഹൃദയം എടുത്തത്.
181 കിലോ ഭാരവും 1.5 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും ഈ ഹൃദയത്തിനുണ്ട്. 3.2 കിലോമീറ്റര്‍ ദൂരമകലെ വരെ ഈ ഹൃദയത്തില്‍ നിന്നുള്ള സ്പന്ദനം കേള്‍ക്കാനും സാധിക്കും.
ഈ സമുദ്ര ജീവിയെക്കുറിച്ചുള്ള പോസ്റ്റിന് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. “വിശാലമായ ഹൃദയം എന്നത് ഇതാണൊ’ എന്നാണൊരാള്‍ രസകരമായി കുറിച്ചത്.