തുറിച്ചുനോക്കുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവുമായി യാത്രക്കാരെ വരവേറ്റ് എയർബസ് ബെലുഗ എക്സ്എൽ ആദ്യ പറക്കൽ നടത്തി. ഫ്രാൻസിലെ ബ്ലാഗ്നാകിലായിരുന്നു എയർബസിന്റെ ഈ വലിയ വിമാനം സർവീസ് തുടങ്ങിയത്. പുഞ്ചിരിക്കുന്ന തിമിംഗലത്തിന്റെ രൂപം വിമാനത്തിൽ പെയിന്റ് ചെയ്തിരിക്കുന്നതാണ് ഏവരെയും ആകർഷിക്കുന്നത്.
2014 നവംബറിലാണ് ബെലുഗ എക്സ്എൽ വിമാനം ആദ്യമായി സർവീസ് തുടങ്ങിയത്. തുടർന്ന് ഇപ്പോൾ ആദ്യവിമാനത്തേക്കാളും ഒരു മീറ്റർ വീതി ഉയർത്തി നിർമിച്ച്, പുതിയ പെയിന്റ് പൂശി പുതിയ വിമാനം കഴിഞ്ഞ മാസം 28നാണ് അവതരിപ്പിച്ചത്. പുഞ്ചിരിക്കുന്ന മുഖമുള്ള ബെലുഗ തിമിംഗലത്തിന്റെ രൂപത്തിൽത്തന്നെയാണ് വിമാനത്തിന്റെ നിർമാണവും.
ബെലുഗ തമിംഗലത്തിന്റെ രൂപം വിമാനത്തിൽ പതിപ്പിച്ചത് വലിയ വോട്ടെടുപ്പിലൂടെയാണ്. ഏപ്രിൽ നടന്ന വോട്ടെടുപ്പിൽ 20,000ലധികം പേർ പങ്കെടുത്തു. ബെലുഗ എക്സ്എൽ വിമാനം ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി എയർബസ് അറിയിച്ചു. നാലു മണിക്കൂർ 11 മിനിറ്റായിരുന്നു ആദ്യയാത്രയുടെ സമയം.
600 മണിക്കൂർ പറക്കലും പത്തു മാസത്തെ പരീക്ഷണങ്ങൾക്കും ശേഷമേ യാത്രാസർവീസ് തുടങ്ങാനുള്ള അനുമതി ബെലുഗ എക്സ്എലിനു ലഭിക്കൂ. 2019ൽ വിമാനം സർവീസ് തുടങ്ങിയേക്കും.