സിഡ്നി: വിമാനത്തിൽ “നീലച്ചിത്രം’ പ്രദർശിപ്പിച്ചതിൽ ക്ഷമാപണം നടത്തി കന്പനി അധികൃതർ. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിൽനിന്നു ജപ്പാനിലെ ഹനേഡയിലേക്കുള്ള യാത്രയ്ക്കിടെ ക്വാണ്ടാസ് വിമാനത്തിലാണു സംഭവം.
അമേരിക്കൻ താരസുന്ദരിയായ ഡക്കോട്ട ജോൺസണിന്റെയും സീൻ പെന്നിന്റെയും ‘ഡാഡിയോ’ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. ലൈംഗിക സംഭാഷണങ്ങളും കിടപ്പറരംഗങ്ങളുമുള്ള സിനിമയാണിത്.
പ്രായപൂർത്തിയായവർക്കുമാത്രമായുള്ള സിനിമ പ്രദർശിപ്പിച്ചതിൽ യാത്രക്കാർ പരാതിപ്പെടുകയുമായിരുന്നു. അബദ്ധം മനസിലാക്കിയ കാബിൻ ക്രൂ പിന്നീട് ഹാസ്യപ്രധാനമായ കുടുംബചിത്രം പ്രദർശിപ്പിച്ചു.
വിശദീകരണവുമായി വിമാനക്കന്പനി അധികൃതർ രംഗത്തെത്തുകയും ചെയ്തു. സാങ്കേതിപ്പിഴവാണു സംഭവിച്ചതെന്നും യാത്രക്കാർക്കു ബുദ്ധിമുട്ടു നേരിട്ടതിൽ ക്ഷമാപണം നടത്തുന്നതായും അധികൃതർ പറഞ്ഞു.