കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ ഒരു വീട്ടിലെ കിണറിൽ നീല നിറത്തിലുള്ള വെള്ളം കണ്ടത്. നാട്ടുകാർക്കും വീട്ടുകാർക്കും ആ കാഴ്ച ഒരുപോലെ കൗതുകമായിരുന്നു. എന്താണതിന്റെ കാരണമെന്നറിയാൻ കിണറ്റിലെ വെള്ളം ടെസ്റ്റിംഗിനായി കൊണ്ടു പോയിട്ടുണ്ട്. റിസൾട്ട് വന്നെങ്കിൽ മാത്രമേ കാരണം കണ്ടെത്തുന്നതിനു സാധിക്കു.
ഇപ്പോഴിതാ അതിനു പിന്നാലെ മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ഒരു ഗ്രാമത്തിലെ ജലാശയത്തിലെ വെള്ളത്തിനും നീല നിറം. തലേന്നു പെയ്ത മഴയ്ക്ക് ശേഷമാണ് വെള്ളം നീല നിറത്തിൽ കാണപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
ഈ ജലം പാടത്തിലേക്കും ഒഴുകിയെത്തി. ഈ കാഴ്ച നാട്ടുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചതോടെ നെറ്റിസണ്‍സിന് ഇത് കൗതുകമായി മാറി.
എന്തുകൊണ്ടാണ് വെള്ളത്തിന് നീല നിറം വന്നതെന്ന ചോദ്യം പല കോണില്‍ നിന്നും ഉയർന്നു. പലരും പല അഭിപ്രായങ്ങളാണ് പറഞ്ഞത്. വലിയ കളര്‍ ബോക്സില്‍ നിന്നും നിറം വെള്ളത്തിലെത്തി എന്നാണ് ചില വിരുതൻമാർ പറയുന്നത്. എന്തായാലും ഈ കൗതുക കാഴ്ചയുടെ സത്യാവസ്ഥ ഇതുവരേയും ആരും കണ്ടുപിടിച്ചിട്ടില്ല.