പഠിക്കുന്ന കാലത്ത് ശനിയും ഞായറും അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലോ കോളജിലോ ഒക്കെ പോകാൻ മടിയാണ്. ജോലി കിട്ടിയ ശേഷവും മടിയുടെ കാര്യത്തിൽ മാറ്റമില്ലാത്തവരും ഉണ്ട്. എല്ലാവർഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച ബ്ലൂ മൺഡേ ആയി കണക്കാക്കപ്പെടുന്നു എന്ന് അറിയാമോ?
ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ആളുകൾ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിയെത്തുന്ന ദിവസം എന്ന രീതിയിലാണ് ജനുവരി മാസത്തിന്റെ പകുതിയായ ഈ തിങ്കളാഴ്ചയെ നിരാശാജനകമായ തിങ്കളാഴ്ച അഥവാ ബ്ലു മൺഡേ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്.
നമ്മുടെ നാട്ടിലെ ആളുകളേക്കാൾ വിദേശരാജ്യങ്ങളിൽ ഇത് കുറച്ചുകൂടി യോജിച്ചേക്കാം. ചില സന്ദർഭങ്ങളിൽ ജനുവരിയിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളെയും ബ്ലൂ മൺഡേ ആയി വിശേഷിപ്പിക്കാറുണ്ട്.