ചന്ദ്രനെയും വെറുതെവിട്ടില്ല! ചന്ദ്രഗ്രഹണത്തെ രാഷ്ട്രീയപരമായി വ്യാഖ്യാനിച്ച വനിതാ ബിജെപി നേതാവിനെ ട്രോളി സോഷ്യല്‍മീഡിയ; ചന്ദ്രനില്‍പ്പോലും കയറി കുമ്മനടിച്ചല്ലോയെന്നും പരിഹാസം

കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ ‘കുമ്മനടി’ച്ചതിന്റെ ക്ഷീണം ബിജെപിയ്ക്ക് തീര്‍ന്നുവരുന്നതേയുള്ളു. ഈയവസരത്തിലാണ് ഒന്നര നൂറ്റാണ്ടിനു ശേഷമെത്തിയ ചാന്ദ്രപ്രതിഭാസം മണ്ണിലും വിണ്ണിലും വിസ്മയം തീര്‍ത്തപ്പോള്‍ അതിനെപ്പോലും രാഷ്ട്രീയ താത്പര്യത്തോടെ ഉപയോഗിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലയ്ക്കലിന്റെ ആ ശ്രമത്തെ സോഷ്യല്‍മീഡിയ മുളയിലെ നുള്ളുകയായിരുന്നു. ഫേസ്ബുക്ക് ലൈവുവഴി ചാന്ദ്രപ്രതിഭാസം പങ്കുവയ്ക്കുകയാണ് ലസിത ചെയ്തത്. എന്നാല്‍ അതിന് താഴെ ചേര്‍ത്ത അടിക്കുറിപ്പാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

‘ഒന്നര നൂറ്റാണ്ടിനു ശേഷം ചന്ദ്രന്‍ കാവിയായി മാറി, അധികം താമസിയാതെ കേരളവും, എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’. എന്നായിരുന്നു ലസിതയുടെ അടിക്കുറിപ്പ്. എന്നാല്‍ ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജശേഖരന്റെ ചിത്രമാണെന്നാണ് പഴയ കുമ്മനടിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ട്രോളിയത്. ഇനിയിപ്പോ 150 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ കേരളം ബിജെപി ഭരിക്കുകയുള്ളുവെന്നാണോ താങ്കള്‍ ഉദ്ദേശിച്ചതെന്നും പലരും ചോദിക്കുന്നു.

 

 

 

 

 

 

 

 

Related posts