ബോട്ടിനു തൊട്ടുമുമ്പിൽ ഭീമൻ തിമിംഗലം ചാടി മറിയുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ അമ്പരപ്പുളവാക്കുന്നു. കാനഡയിലെ മൊണ്ടേറേ ബേയിലാണ് സംഭവം. തിമിംഗല നിരീക്ഷനായ കേയ്റ്റ് ക്യുമിംഗും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റുമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ഒരു ചെറിയ മത്സ്യബന്ധന ബോട്ടിനു മുമ്പിലാണ് തിമിംഗലം അന്തരീക്ഷത്തിലേക്ക് കുതിച്ചുയർന്നത്. പെട്ടന്ന് തന്നെ വെള്ളത്തിന് അടിയിലേക്ക് മടങ്ങി പോകുകയും ചെയ്തു.
തിമിംഗലം വെള്ളത്തിലേക്ക് വീഴുമ്പോൾ വലിയ തിരമാലയാണ് രൂപപ്പെടുന്നത്. മാത്രമല്ല വലിയൊരു മതിലിന് സമമായാണ് തിമിംഗലത്തെ തോന്നിപ്പിക്കുന്നതും. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.