കയാക്കിംഗ് ഇഷ്ടപ്പെടാത്തവർ കുറവാണ്. എന്നാൽ സൂക്ഷിച്ചില്ലങ്കിൽ ജീവൻ പോലും അപകടത്തിലാകും. മതിയായ സുരക്ഷ ഉറപ്പു വരുത്തിയിട്ട് മാത്രമേ കയാക്കിംഗിനായി ഇറങ്ങാവൂ. ഇപ്പോഴിതാ ചിലിയിലെ പെറ്റാഗോണിയയിലാല് കഴിഞ്ഞദിവസം കയാക്കിംഗിനിടെ സംഭവിച്ച ഞെട്ടിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
24-കാരനായ ആഡ്രിയന് സിമാന്കസ് എന്ന യുവാവ് പിതാവുമൊത്ത് കയാക്കിംഗിനെത്തിയതായിരുന്നു. ഇരുവരും കയാക്കിംഗിനിറങ്ങുകയും ചെയ്തു. മകന്റെ വീഡിയോ പിതാവ് ഫോണിൽ പകർത്തുകയായിരുന്നു. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന ദുരന്തം അവരെ തേടിയെത്തിയത്.
ഒരു കൂറ്റന് തിമിംഗലം വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്നു. പൊടുന്നന്നനെ കയാക്കില് ഇരിക്കുകയായിരുന്ന യുവാവിനെ തിമിംഗലം വിഴുങ്ങി. തന്റെ മകൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടത് നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.
ഞെട്ടലോടെ അദ്ദേഹം ആ കാഴ്ച കണ്ട് അലമുറയിട്ട് കരഞ്ഞു. എന്നാല് അത്ഭുതകരമെന്ന് പറയട്ടെ, യുവാവിനെ വിഴുങ്ങിയ അതേ വേഗത്തിൽ തിമിംഗലം പുറത്തേക്ക് തുപ്പുകയും ചെയ്തു. തിമിംഗലത്തിൻരെ വായിൽ നിന്നും രക്ഷപെട്ട സന്തോഷത്തിലാണ് യുവാവും അവന്റെ പിതാവും. വെള്ളത്തില് നിന്ന് പൊങ്ങിവന്ന തിമിംഗലത്തെ കണ്ട് ആദ്യം തിരമാലയാണെന്നാണ് താന് തെറ്റിദ്ധരിച്ചതെന്ന് യുവാവിന്റെ പിതാവ് ഡെല് പറഞ്ഞു.
‘അത് എന്നെ വിഴുങ്ങിയെന്നാണ് ഞാന് കരുതിയത്. നിമിഷങ്ങള്ക്കുള്ളില് ഞാന് പുറത്തേക്ക് തള്ളപ്പെട്ടു. ഏതാനും നിമിഷങ്ങള് കൂടി കഴിഞ്ഞാണ് യഥാര്ത്ഥത്തില് എന്താണ് സംഭവിച്ചതെന്ന് ഞാന് മനസിലാക്കിയത്’, ആഡ്രിയന് പറഞ്ഞു. തന്റെ പിതാവ് സുരക്ഷിതനാണോ എന്നാണ് അടുത്ത നിമിഷം നോക്കിയതെന്നും യുവാവ് പറഞ്ഞു.