ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 100 കിലോയിൽ അധികം മാലിന്യം. സ്കോട്ട്ലൻഡിലെ ഹാരിസ് ദ്വീപിലെ കടൽത്തീരത്താണ് കഴിഞ്ഞ ദിവസം 20 ടണ്‍ ഭാരമുള്ള തിമിംഗലത്തിന്റെ ശവശരീരം അടിഞ്ഞത്.
പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. ബാഗുകൾ, പ്ലാസ്റ്റിക് കപ്പുകൾ, മീൻ പിടിക്കൂവാൻ ഉപയോഗിക്കുന്ന വലകൾ, കയർ തുടങ്ങി നിരവധി പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളാണ് തിമിംഗലത്തിന്റെ വയറിനുള്ളിൽ ഉണ്ടായിരുന്നത്.
പ്ലാസ്റ്റിക്ക് വസ്തുക്കൾ ആമാശയത്തിനുള്ളിൽ നിറഞ്ഞതോടെ ദഹനപ്രക്രീയ നടക്കാതെ വരികയും തിമിംഗലത്തിന് സഞ്ചരിക്കുവാൻ സാധിക്കാതെ വരികയുമായിരുന്നു. ഇതോടെ തിമിംഗലം മരണത്തിന് കീഴടങ്ങുകയായിരുന്നു.