20 ലക്ഷത്തിലൊന്ന് മാത്രം! അത്യപൂര്‍വമായ നീല ലോബ്സ്റ്ററിനെ കണ്ടെത്തി; ചിത്രം പകര്‍ത്തിയ ശേഷം ലാര്‍സ് ഈ അപൂര്‍വ ലോബ്സ്റ്ററിനെ കടലിലേക്ക് തന്നെ വിട്ടു

പ്രകൃതിയില്‍ അത്ഭുതം ഉളവാക്കുന്ന വിഭിന്നമായ ജന്തുജീവജാലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മനുഷ്യനിതുവരെയും കാണാത്ത എത്രയൊ ജീവികള്‍ ഇന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്.

എന്നാല്‍ ചിലര്‍ അവിചാരിതമായി ഇത്തരം അപൂര്‍വ ജീവജാലങ്ങളെ കണ്ടെത്താറുണ്ട്. അത് കൗതുകമുണര്‍ത്തുകയും ചെയ്യും.

അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിലെ പോര്‍ട്‌ലാന്‍ഡിലുള്ള ലാര്‍സ് ജോഹാന്‍ എന്നയാള്‍ കണ്ടെത്തിയത്.

പോര്‍ട്‌ലാന്‍ഡിലുള്ള സമുദ്രത്തില്‍ നിന്ന് ഒരു നീല ലോബ്സ്റ്ററിനെയാണ് അദ്ദേഹം കണ്ടെത്തിയത്.

ഇത് അത്യപൂര്‍വമായ ഒരിനമാണ്. ഇരുപതു ലക്ഷം ലോബ്സ്റ്ററുകളില്‍ ഒന്ന് മാത്രമെ ഇങ്ങനെ നീല നിറത്തില്‍ കാണപ്പെടാറുള്ളു.

സാധാരണയായി ലോബ്സ്റ്ററുകള്‍ തവിട്ട് നിറത്തിലൊ ചാര നിറത്തിലൊ ആണ് കാണാപ്പെടാറുള്ളത്.

ചൊവ്വാഴ്ച പോര്‍ട്‌ലാന്‍ഡിലെ തീരപ്രദേശങ്ങളില്‍ നിന്നും താന്‍ കണ്ടെത്തിയ ഈ നീല ലോബ്സ്റ്ററിന്‍റെ ചിത്രം പകര്‍ത്തിയ ലാര്‍സ് അത് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. നിരവധിയാളുകളാണ് ഈ അപൂര്‍വ കാഴ്ച റീട്വീറ്റ് ചെയ്തത്.

ചിത്രം പകര്‍ത്തിയ ശേഷം ലാര്‍സ് ഈ അപൂര്‍വ ലോബ്സ്റ്ററിനെ കടലിലേക്ക് തന്നെ വിടുകയും ചെയ്തു.

Related posts

Leave a Comment