കൊല്ലം: സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങൾക്കും കെടുകാര്യസ്ഥയ്ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരേ ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നാളെ രാവിലെ 11മുതൽ 11ന് രാവിലെ 11വരെ രാപ്പകൽ സമരം നടത്തും.
നാളെ രാവിലെ പത്തിന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ ധർണ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരൻ നായർ, ജില്ലാ സെക്രട്ടറി വി.വേണു, ജനറൽ കൺവീനർ ആർ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
11ന് രാവിലെ 11ന് സമാപന സമ്മേളനം എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കൺവീനർ പരിമണം ശശി, പബ്ലിസ്റ്റി കൺവീനർ ആർ.പ്രസന്നൻ എന്നിവർ പ്രസംഗിക്കും.
ആയുഷ്മാൻ പദ്ധതിയിൽ കേരളം ഒപ്പുവയ്ക്കുക, പ്രളയ ധനസഹായത്തിലെ വിവേചനം അവസാനിപ്പിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക, നിർത്തലാക്കിയ സാമൂഗൃഹിക സുരക്ഷാ പെൻഷനുകൾ പുനസ്ഥാപിക്കുക, പ്രളയത്തിന്റെ പേരിലുള്ള നിർബന്ധ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.