ആറാം തലമുറ ബിഎംഡബ്ല്യു എം5 സെഡാൻ ഇന്ത്യൻ വിപണിയിലെത്തി. കംപ്ലീറ്റ് ബിൽറ്റ്-അപ്പ് യൂണിറ്റായി ലഭിക്കും. പെട്രോൾ പതിപ്പിന്റെ എക്സ് ഷോറൂം വില 1,43,90,000 രൂപ.
മൂന്നു പതിറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ്, ഡൈനാമിക് എക്സിക്യൂട്ടീവ് സെഡാനായി എം5 തുടരുകയാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു.
സൂപ്പർ സ്പോർട്സ് കാറിന്റെ റോളും ഇതിനുണ്ട്. വ്യത്യസ്തമായ എയർ ഇൻലെറ്റ്സ്, ഡബിൾ സ്ലാറ്റുകൾ, അലൂമിനിയം ബോണസുള്ള വലിയ കിഡ്നി ഗ്രിൽ, ഭാരരഹിതമായ കാർബണ്‍ ഫൈബർ – റീ ഇൻഫോഴ്സ് പ്ലാസ്റ്റിക്കിൽ നിർമിച്ച റൂഫ്, എന്നിവയാണ് പ്രധാന ഘടകങ്ങൾ.