വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞ പിതാവിന്റെ അസ്ഥികൂടം പുറത്തെടുത്ത് അതിനൊപ്പം നഗ്നനായി കിടന്ന് ഫോട്ടോഷൂട്ട് ചെയ്ത മകന് വിമർശനം. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം.
സിയുവാൻ സുജി എന്നാണ് ഈ യുവാവിന്റെ പേര്. തന്റെ മൂന്നാം വയസിൽ മരണമടഞ്ഞ പിതാവിന്റെ കുഴിമാടം തുറന്ന് അസ്ഥികൾ പുറത്തെടുത്ത സിയുവാൻ, അതിനൊപ്പം നഗ്നനായി നിലത്ത് കിടന്ന് ഫോട്ടോഷൂട്ട് ചെയ്യുകയായിരുന്നു.
തുടർന്ന് ഇദ്ദേഹം തന്നെ സോഷ്യൽമീഡിയായിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്. തനിക്ക് ഓർമപോലുമില്ലാത്തെ കാലത്ത് മരണമടഞ്ഞ പിതാവിനൊപ്പം കിടക്കണമെന്ന തന്റെ ആഗ്രഹമാണ് താൻ സാധിച്ചതെന്നും മകൻ പറഞ്ഞു.
എന്നാൽ ഇദ്ദേഹത്തെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് വളരെ ലജ്ജാകരവും പിതാവിനെ അപമാനിക്കുന്ന പ്രവൃത്തിയുമാണെന്നാണ് ആളുകൾ പറയുന്നത്.