മൃഗങ്ങളെ കണ്ട് സന്തോഷിക്കാനാണ് സാധാരണ മൃഗശാലകൾ സന്ദർശിക്കുന്നത്.
എന്നാൽ അവിടെയും സ്ഥിതി പരിതാപകരമാണെങ്കിലോ? തായ്ലൻഡിലെ ഒരു മൃഗശാലയുടെ അവസ്ഥയം ഏതാണ്ട് സമാനമാണ്.
ഭക്ഷണത്തിനായി കൂടിനു പുറത്തേക്ക് കൈനീട്ടുന്ന ചിമ്പാൻസി, എല്ലും തോലുമായി പശുക്കളും കടുവകളും, മൃഗങ്ങളെല്ലാം കൊടുംപട്ടിണി.
കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം തുറന്ന മൃഗശാലയിൽ സന്ദർശനത്തിനെത്തിയവരോട് മൃഗങ്ങൾ ഭക്ഷണത്തിനായി യാചിക്കുകയാണ്.
ലോക്ഡോൺ ഏർപ്പെടുത്തിയ സമയത്ത് മൃഗശാല അധികൃതർ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം നൽകുകയും പരിചരിക്കുകയും ചെയ്യാത്തതാണ് അവ ഈ നിലയിലാവാൻ കാരണമെന്ന് സന്ദർശകർ പറയുന്നു.
എന്നാൽ മൃഗങ്ങളുടെ സ്വാഭാവിക ശരീര പ്രകൃതിയാണിതെന്നും ചില മൃഗങ്ങൾ പ്രായമായതുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്നുമാണ് മൃഗശാല അധികൃതരുടെ വിശദീകരണം.
എന്നാൽ ഭക്ഷണം ലഭിക്കാത്തതാണ് മൃഗങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് സർക്കാർ കണ്ടെത്തി.