ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ അഭ്യര്‍ഥന മാനിച്ച് കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്‍കിയതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതിനായി കാനഡയിൽ ഉടനീളം പരസ്യബോര്‍ഡുകള്‍.
ഇന്ത്യയുടെയും കാനഡയുടെയും ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ മോദിയുടെ ചിത്രം പതിച്ച പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
കൂടാതെ “നന്ദി, ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോഡി’ “ലോംഗ് ലൈവ് കാനഡ ഇന്ത്യ ഫ്രണ്ട്ഷിപ്പ്’’ എന്നീ വാചകങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വിവിധ കൂട്ടായ്മകളാണ് ഇതിനു പിന്നിലെന്നാണ് വിവരം.