സ്വന്തം ലേഖകൻ
തൃശൂർ : മീന ചൂടും പൊരിവെയിലിലും അവഗണിച്ച് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് പ്രവർത്തനം ശക്തം.
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനുള്ള ആൻറി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം ഉൗർജ്ജിതം.
ഇന്നലെ വരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ നിന്നായി നീക്കം ചെയ്തത് 2,22,889 അനധികൃത പ്രചാരണ സാമഗ്രികൾ.
537 ചുവരെഴുത്തുകളും 187172 പോസ്റ്ററുകളും, 7015 ഫ്ലക്സ് ബോർഡുകളും, 28165 കൊടികളുമാണ് ഇത് വരെ സ്ക്വാഡുകൾ നീക്കം ചെയ്തത്.
ഏറ്റവും കൂടുതൽ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തത് നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നാണ്. 3869 എണ്ണം.
ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും 2249 എണ്ണവും, കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1622, ഗുരുവായൂർ 2339, മണലൂർ 3891, വടക്കാഞ്ചേരി 2698, ഒല്ലൂർ 2393, തൃശൂർ 738, നാട്ടിക 3869, കയ്പ്പമംഗലം 658, ഇരിങ്ങാലക്കുട 2293, പുതുക്കാട് 3083, ചാലക്കുടി 3163, കൊടുങ്ങല്ലൂർ 2678 എന്നിങ്ങനെയാണ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തത്.