മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി കുട്ടികളും സ്ത്രീകളുമടക്കം 91 പേർ മരിച്ചു.നിരവധിപ്പേർക്കു പരിക്കേറ്റു.130 പേരുമായി നംപുല പ്രവിശ്യയിലെ ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. യാത്രയ്ക്കായി മാറ്റംവരുത്തിയ മത്സ്യബന്ധന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.
യാത്രയ്ക്ക് അനുയോജ്യമല്ലാത്തതും അമിതഭാരവുമാണ് ബോട്ട് മുങ്ങാൻ കാരണം. അഞ്ചുപേരെ രക്ഷപ്പെടുത്തി. പ്രതികൂലസാഹചര്യങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കു തടസമായതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.