അ​ർ​ധ​രാ​ത്രി ബോ​ട്ടി​ൽ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം: ചോ​ദ്യം ചെ​യ്ത  ജീ​വ​ന​ക്കാ​ര​നെ ഇ​രു​മ്പു ക​മ്പി​യ്ക്ക് അ​ടി​ച്ചു വീ​ഴ്ത്തി

പൂ​ച്ചാ​ക്ക​ൽ: പെ​രു​മ്പ​ളം ബോ​ട്ടി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. സൗ​ത്ത് ജെ​ട്ടി​യി​ൽ സ്റ്റേ ​കി​ട​ന്ന ബോ​ട്ടി​നു മു​ക​ളി​ൽ ക​യ​റി​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ബോ​ട്ട് ജീ​വ​ന​ക്കാ​ര​നു പ​രിക്കേ​റ്റു. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 2.30നാ​ണ് സം​ഭ​വം. പെ​രു​മ്പ​ളം-​പാ​ണാ​വ​ള്ളി സ​ർ​വീ​സ് ക​ഴി​ഞ്ഞ് രാ​ത്രി 11ന് ​ദ്വീ​പി​ലെ സൗ​ത്ത് ജെ​ട്ടി​യി​ൽ പാ​ർ​ക്ക് ചെ​യ്ത എ​സ് 39-ാം ന​മ്പ​ർ ബോ​ട്ടി​നു മു​ക​ളി​ൽ ക​യ​റി യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ൽ ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്തു.​

ബ​ഹ​ളം കേ​ട്ട് ബോ​ട്ടി​നു​ള്ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ പു​റ​ത്തി​റ​ങ്ങി. യു​വാ​വി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ തൈ​ക്കാ​ട്ടു​ശേരി സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ നി​ജി​ലി(28)ന് ​ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റു. യു​വാ​വി​നോ​ടൊ​പ്പം മ​റ്റ് ര​ണ്ടു പേ​ർ ജെ​ട്ടി​യി​ലു​മു​ണ്ടാ​യി​രു​ന്നു.

പ​രിക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ പാ​ണാ​വ​ള്ളി ജെ​ട്ടി​യി​ൽ എ​ത്തി​ച്ച് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു. പൂ​ച്ചാ​ക്ക​ൽ പോലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment