കാ​വ​നാ​ട് ഫെ​റി​സ​ർ​വീ​സ് നി​ല​ച്ചു; യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ൽ; ​ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ​യി​ൽ കൊ​ണ്ടു​പോ​യി​ട്ട് ഒ​രു​മാ​സം പിന്നീടുന്നു

കൊ​ല്ലം: സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കാ​വ​നാ​ട് ഫെ​റി സ​ർ​വീ​സ് നി​ല​ച്ചി​ട്ട് ഒ​രു​മാ​സം. ഇ​തു​കാ​ര​ണം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം​മാ​യി. ഈ ​ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ​യി​ൽ കൊ​ണ്ടു​പോ​യി​ട്ട് ഒ​രു​മാ​സം ക​ഴി​ഞ്ഞു. പ​ക​രം ഒ​രു സ​ർ​വീ​സ് പോ​ലും ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് സ്ഥി​രം യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ബു​ദ്ധി​മു​ട്ടു​ന്നു.

കാ​വ​നാ​ട്, കു​രീ​പ്പു​ഴ, സാ​ന്പ്രാ​ടി​ക്കോ​ണി മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് യാ​ത്രാ​ക്ലേ​ശ​ത്താ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട്ടം​തി​രി​യു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ർ​വീ​സ് ന​ട​ത്തി കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബോ​ട്ടു​ക​ൾ ക​ണ്ടം ചെ​യ്യാ​റാ​വു​ന്പോ​ഴാ​ണ് കൊ​ല്ലം യൂ​ണി​റ്റി​ന് സ​ർ​വീ​സ് ന​ട​ത്താ​നാ​യി ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള ബോ​ട്ടു​ക​ൾ നി​ര​ന്ത​രം കേ​ടാ​കു​ക​യാ​ണ്.

ഈ ​ബോ​ട്ടു​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വീ​ണ്ടും കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ഏ​റ്റ​വും വ​ലി​യ വി​രോ​ധാ​ഭാ​സം. പ​ല​പ്പോ​ഴും അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് മാ​സ​ങ്ങ​ൾ എ​ടു​ക്കു​ന്ന​താ​യാ​ണ് അ​നു​ഭ​വം. ഇ​ങ്ങ​നെ​യാ​ണ് കൊ​ല്ല​ത്തെ ജ​ല​ഗ​താ​ഗ​ത യാ​ത്രി​ക​ർ വ​ലി​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

കൊ​ല്ല​ത്തോ​ട് ജ​ല​ഗാ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്ന് വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.റെ​സ്ക്യൂ ആ​ന്‍റ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് എ​ന്ന പേ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ദ്യ​ത്തെ മൂ​ന്ന് ബോ​ട്ടു​ക​ളി​ൽ ഒ​ന്ന് കൊ​ല്ല​ത്തി​നാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ നാ​ളി​തു​വ​രെ​യും ഈ ​ബോ​ട്ട് ജി​ല്ല​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യും മാ​സ​ങ്ങ​ളോ​ളം മു​ട​ക്കു​ക​യും ചെ​യ്ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​നീ​തി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കും. അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts