സ്പീഡ് ബോട്ടിനു പിന്നിൽ സ്രാവിനെ കെട്ടിയിട്ട് അമിത വേഗത്തിൽ ബോട്ട് പായിച്ച യുവാവിന് തടവ് ശിക്ഷ. ഫ്ളോറിഡ സ്വദേശിയായ മൈക്കിൾ വെൻസെൽ എന്ന 22 വയസുകാരനാണ് സ്രാവിനോട് ക്രൂരത കാട്ടിയതിന്റെ പേരിൽ നിയമനടപടി നേരിടുന്നത്.
മൈക്കിളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഒരു സ്പീഡ് ബോട്ടിനു പിന്നിലാണ് ഇവർ കയറിൽ ഒരു സ്രാവിനെയും കെട്ടിയിട്ട് വലിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.
തുടർന്ന് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അധികൃതർ മൈക്കിളിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. പത്ത് ദിവസത്തെ ജയിൽവാസമാണ് കോടതി ഇയാൾക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.