ഇന്ദ്രൻസിന്റെ അവിസ്മരണീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഹോം. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി.
അതേസമയം, ചിത്രത്തിലെ താൻ ചെയ്ത കഥാപാത്രത്തിന്റെ അവസ്ഥ തന്നെയാണ് തന്റെ യഥാർഥ ജീവിതത്തിലുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്.
സ്മാര്‍ട്ട്ഫോണൊക്കെ കൈകാര്യം ചെയ്യാന്‍ താന്‍ പിന്നോട്ടാണെന്നും പലതിനും കുട്ടികളുടെ സഹായം വേണമെന്നും താരം കൂട്ടിച്ചേർത്തു.
‘സിനിമയുടെ സെറ്റില്‍ എല്ലാവരും ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തരും. ഈ ഫോണും കാര്യങ്ങളുമൊക്കെ ഒരു പരിധി വിട്ടാല്‍ എന്തൊക്കെ പ്രശ്നങ്ങളാകും ഉണ്ടാക്കുക എന്നൊക്കെയാണ് ചിത്രം സംസാരിക്കുന്നത്.
അതിനെ അതിന്റെ പരിധിയില്‍ നിർത്തണം.’- ഇന്ദ്രൻസ് പറയുന്നു.