നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് വാങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഇന്ന് രാവിലെയാണ് എഗ്രിമെന്റ് എഴുതിയത്.
ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. കൂടാതെ വീട് ഉടന്‍ പുതുക്കിപ്പണിയും.
അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും. എന്നാല്‍ ഭൂമി വാങ്ങുന്ന വിവരം ബോബി ചെമ്മണ്ണൂര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് ഈ രീതിയില്‍ വീടും സ്ഥലവും വേണ്ടെന്നും കുട്ടികള്‍ പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസ്സിന് നന്ദിയെന്നും എന്നാല്‍ ഭൂമി നിയമപരമായി ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നുമാണ് കുട്ടികളുടെ നിലപാട്.