വേ​ദ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പ്… ഒ​രാ​ളെ​യും വി​ഷ​മി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല; വേ​ദ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പു ചോ​ദി​ക്കു​ന്നു; ദ്വ​യാ​ർ​ഥ​പ്ര​യോ​ഗ​മു​ണ്ടാ​കി​ല്ലെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ

തൃ​ശൂ​ർ: ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ൽ​മോ​ചി​ത​നാ​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി ബോ​ബി ചെ​മ്മ​ണ്ണൂ​ർ. ഇ​നി ദ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും നി​രു​പാ​ധി​കം മാ​പ്പു​പ​റ​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കോ​ട​തി​യെ ധി​ക്ക​രി​ച്ചി​ട്ടി​ല്ല. കോ​ട​തി​യോ​ട് ബ​ഹു​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്. ഒ​രാ​ളെ​യും വി​ഷ​മി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ വേ​ദ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പു ചോ​ദി​ക്കു​ക​യാ​ണ്. ഭാ​വി​യി​ൽ സം​സാ​രി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​മെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​പ്ര​ശ്ന​ങ്ങ​ൾ ബി​സി​ന​സി​നെ ബാ​ധി​ച്ചി​ട്ടി​ല്ല. ഹ​ണി റോ​സി​നെ ഇ​നി​യും ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ളി​ക്കും. സെ​ലി​ബ്രി​റ്റി​യെ വി​ളി​ച്ച​തി​ലൂ​ടെ​യു​ള്ള പ​ബ്ലി​സി​റ്റി ആ​യി​രു​ന്നു ല​ക്ഷ്യം. മ​റ്റൊ​ന്നും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക പ്ര​ശ്നം മൂ​ല​മാ​ണ് ചൊ​വ്വാ​ഴ്ച ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് റി​ലീ​സ് ഓ‍​ർ​ഡ​ർ എ​ത്തി​യ​ത്. മ​റ്റു ത​ട​വു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​ത് കൊ​ണ്ട​ല്ല ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ‌​ത്തു.

കേ​സി​ൽ ബോ​ബി നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ജാ​മ്യം ല​ഭി​ച്ചി​ട്ടും എ​ന്തു​കൊ​ണ്ട് ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ന്ന​തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

ബോ​ബി ചെ​മ്മ​ണ്ണൂ​ർ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ പോ​ലും അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ കോ​ട​തി ബോ​ബി നി​യ​മ​ത്തി​നു മു​ക​ളി​ലാ​ണോ എ​ന്നും ചോ​ദി​ച്ചു. ബോ​ബി ചെ​മ്മ​ണ്ണൂ​ർ പു​റ​ത്തി​റ​ങ്ങാ​ത്ത​തി​ൽ ഒ​രു ത​ര​ത്തി​ലും ഉ​ള്ള ന്യാ​യീ​ക​ര​ണ​വും ഇ​ല്ല.

സീ​നി​യ​ർ കൗ​ൺ​സി​ൽ രാ​മ​ൻ പി​ള്ള കോ​ട​തി​യി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ല. ബോ​ബി ചെ​മ്മ​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്ത് ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം മാ​പ്പ് പ​റ​യു​ക ആ​ണോ ചെ​യ്ത​ത് എ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ റി​മാ​ൻ​ഡ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് താ​ൻ അ​ക​ത്ത് തു​ട​ർ​ന്ന​ത് എ​ന്ന് പ​റ​ഞ്ഞോ എ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

Related posts

Leave a Comment