കോഴിക്കോട്: “അക്ഷരങ്ങളിലൂടെയുള്ള പ്രണയം, അക്ഷരങ്ങളോടുള്ള പ്രണയം’ എന്ന ശീര്‍ഷകത്തില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പ്രണയലേഖന മത്സരം നടത്തുന്നു.
ഫെബ്രുവരി 14ന്റെ ലോക വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍, ജഡ്ജിംഗ് പാനല്‍ അംഗങ്ങളായ നടന് വി.കെ. ശ്രീരാമന്, കെ.പി. സുധീര, റഹീഖ് അഹമ്മദ് , ശ്രുതി സിത്താര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രണയിതാക്കള്‍ക്കും സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം ലേഖനങ്ങളെഴുതാം. നിബന്ധനകളൊന്നുമില്ല.
അടുത്ത അഞ്ചു ഞായറാഴ്ചകളില്‍ ആ ആഴ്ചയിലെ ഏറ്റവും മികച്ച 20 പ്രണയ ലേഖനങ്ങള്‍ക്ക് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കും. അഞ്ച് ആഴ്ചകളിലെ നൂറു വിജയികളില്‍നിന്ന് വിജയിക്കുന്ന ഒരാള്‍ക്ക് ബംബര്‍ സമ്മാനം നല്‍കും.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ നാണയം, റോള്‍സ് റോയ്സില്‍ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബത്തിനോ ആഢംബര യാത്ര, മറ്റ് പതിനെട്ട് പേര്‍ക്കും ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ ഒരു ദിവസത്തെ താമസം എന്നിവ ലഭിക്കും.
ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിനം 25000 രുപ വരുന്ന കാരവന് യാത്രയും താമസവും ഭക്ഷണവും സൗജന്യമായി നല്‍കും.
വിജയികളുടേയും തന്റേയും ഉള്‍പ്പെടെ 101 പ്രണയ ലേഖനങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഈ മാസം 17ന് തൃശുര് ജില്ലയിലെ പാവറട്ടി പോസ്റ്റ് ഓഫീസിലെ ബോക്സില്‍ താനെഴുതിയ പ്രണയ ലേഖനം സാഹിത്യകാരന്മാരുടെ അകമ്പടിയോടെ നിക്ഷേപിക്കും.
തുടര്‍ന്ന് അവിടെ തന്നെ ഉദ്ഘാടന ചടങ്ങും നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വി.കെ ശ്രീരാമന്, റഫീഖ് അഹമ്മദ്, ഹരിനാരായണന്, കെ.പി. സുധീര, ശ്രുതി സിത്താര, ആര്യാ ഗോപി, സുരഭി ലക്ഷ്മി എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍.
കത്തയക്കേണ്ട വിലാസം: ബോചെ (ഡോ:ബോബി ചെമ്മണ്ണുര്‍), പി.ബി നമ്പര്‍: 43, തുശൂര്‍-680001.