ബോ​ചെ​യു​ടെ ജാ​മ്യ​നീ​ക്കം ത​ട​യാ​ന്‍ പോ​ലീ​സ്; ഹ​ണി​റോ​സി​ന്‍റെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കും

കൊ​ച്ചി: ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ജാ​മ്യ​നീ​ക്കം ത​ട​യാ​ന്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​ത്.

ബോ​ചെ ന​ട​ത്തി​യ മ​റ്റ് അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​കൂ​ടി പ​രി​ശോ​ധി​ക്കു​ക​യാ​ണ് പോ​ലീ​സ് സം​ഘം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ന​ട​ത്തി​യ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ വീ​ഡി​യോ​ക​ള്‍ ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​യാ​ള്‍ പ​ല​രോ​ടും ഇ​ത്ത​ര​ത്തി​ല്‍ ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ന് യു​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍​പ്പെ​ടെ തെ​ളി​വു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഇ​ക്കാ​ര്യം മു​ന്‍​നി​ര്‍​ത്തി ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ജാ​മ്യ​ത്തെ എ​തി​ര്‍​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. മ​റ്റാ​രെ​ങ്കി​ലും ഹ​ണി റോ​സി​ന്‍റേ​തി​ന് സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യി വ​ന്നാ​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ട്ട് വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ന്‍ 75(1), 75(4), ഐ.​ടി ആ​ക്ട് 67 എ​ന്നി​വ​യ​നു​സ​രി​ച്ചാ​ണ് ഹ​ണി റോ​സ് ന​ല്‍​കി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ബി ചെ​മ്മ​ണൂ​രി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ശ​രീ​ര​ത്തി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ സ്പ​ര്‍​ശി​ക്കു​ക, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള അ​ശ്ലീ​ല അ​ധി​ക്ഷേ​പം, ഇ​വ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു എ​ന്നെ​ല്ലാ​മാ​ണ് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ള്‍.

പ്രത്യേക മൊഴി രേഖപ്പെടുത്തും
പി​റ​കേ ന​ട​ന്ന് ശ​ല്യം ചെ​യ്തു എ​ന്നു​കൂ​ടി ഹ​ണി റോ​സ് പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ടി​യു​ടെ പ്ര​ത്യേ​ക മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ ബോ​ബി​ക്കെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്താ​നാ​വും. ഹ​ണി റോ​സി​നെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തു​മ്പോ​ള്‍ വേ​ദി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും.

ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ന് താ​ഴെ മോ​ശം ക​മ​ന്‍റ് ഇ​ട്ട​വ​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ണ്. ഫേ​സ്ബു​ക്കി​നോ​ട് പോ​ലീ​സ് വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് തു​ട​ര്‍ അ​റ​സ്റ്റു​ക​ളും ഉ​ണ്ടാ​കും.

Related posts

Leave a Comment