ബോ​ബി ചെ​മ്മ​ണൂ​രി​ന് ജ​യി​ലി​ല്‍ വി​ഐ​പി പ​രി​ഗ​ണ​ന; ജ​യി​ല്‍ ഡി​ഐ​ജി പി. ​അ​ജ​യ​കു​മാ​ര്‍ വ​ഴി​വി​ട്ട നീ​ക്കം ന​ട​ത്തി​യെ​ന്നു സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ​ക്കേ​സി​ല്‍ കാ​ക്ക​നാ​ട് ജി​ല്ല ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​രി​ന് ജ​യി​ല്‍ വ​കു​പ്പ് മ​ധ്യ​മേ​ഖ​ല ഡി​ഐ​ജി പി. ​അ​ജ​യ​കു​മാ​ര്‍ വ​ഴി​വി​ട്ട നീ​ക്കം ന​ട​ത്തി​യെ​ന്ന് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്.

സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന ഡി​ഐ​ജി ബോ​ബി​യെ കാ​ണാ​ന്‍ ജ​യി​ലി​ലേ​ക്ക് പാ​ഞ്ഞെ​ത്തി. തൃ​ശൂ​രി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് പ്ര​തി​യെ​യും എ​റ​ണാ​കു​ളം ജ​യി​ലി​ല്‍ ക​ണ്ടു​വെ​ന്നാ​ണ് സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ സ​ഹി​തം സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

ഡി​ഐ​ജി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് തൃ​ശൂ​രി​ലെ “പ​വ​ര്‍ ബ്രോ​ക്ക​റെ’ ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. സൂ​പ്ര​ണ്ടി​ന്‍റെ ടോ​യ്‌​ല​റ്റ് ഉ​ള്‍​പ്പെ​ടെ ബോ​ബി​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്നാ​ണ് സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ചി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ജ​യി​ല്‍ ആ​സ്ഥാ​ന ഡി​ഐ​ജി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും ഇ​ന്ന് സ​ര്‍​ക്കാ​രി​ന് ന​ല്‍​കും.

ഡി​ഐ​ജി​യെ പ​ര​സ്യ​മാ​യി ശാ​സി​ച്ച് ജ​യി​ല്‍ മേ​ധാ​വി
അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ഡി​ഐ​ജി അ​ജ​യ​കു​മാ​റി​നെ ജ​യി​ല്‍ മേ​ധാ​വി​യാ​യ എ​ഡി​ജി​പി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ പ​ര​സ്യ​മാ​യി ശാ​സി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

ഉ​ദ്യോ​ഗ​സ്ഥ ത​ല യോ​ഗ​ത്തി​ലാ​ണ് ശാ​സി​ച്ച​ത്. ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ മ​ദ്യ​പാ​ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ പോ​യ​താ​ണെ​ന്നാ​യി​രു​ന്നു ഡി​ഐ​ജി അ​ജ​യ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കൊ​പ്പ​മാ​ണോ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പോ​യ​തെ​ന്ന് എ​ഡി​ജി​പി യോ​ഗ​ത്തി​ല്‍ ചോ​ദി​ച്ചു.

ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്ത​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​യ​റി​യ​താ​ണെ​ന്നാ​യി​രു​ന്നു ഡി​ഐ​ജി ഇ​തി​ന് ന​ല്‍​കി​യ മ​റു​പ​ടി. തു​ട​ര്‍​ന്ന് അ​സം​ബ​ന്ധം വി​ള​മ്പ​രു​തെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളും ഉ​ണ്ടെ​ന്നും എ​ഡി​ജി​പി മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഡി​ഐ​ജി​യെ പ​ര​സ്യ​മാ​യി ശാ​സി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment