കലികാലം എന്നാണല്ലോ ഇപ്പോള്‍ പൊതുവേ അറിയപ്പെടുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഇതാണ് മനസിലാവുന്നതും. മനുഷ്യര്‍ക്ക് പകരം മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെയാണല്ലോ ഇന്ന് വില. മധ്യപ്രദേശിലെ സല്‍മത്പൂരിലെ ഒരു മരത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ വര്‍ഷം തോറും ചെലവഴിക്കുന്നത് 12 ലക്ഷം രൂപയാണെന്നു കൂടി കേള്‍ക്കുമ്പോള്‍ എല്ലാം പൂര്‍ത്തിയാവും. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സാഞ്ചി ബുദ്ധമതസമുച്ചയത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സാല്‍മത്പുറിലാണ് ഈ വിഐപി മരമുള്ളത്. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സേ അവടെ നിന്ന് കൊണ്ടുവന്നതാണ് ഈ ‘ബോധി വൃക്ഷ’ത്തിന്റെ തൈ എന്നതാണ് ഈ വിഐപി പരിഗണനയ്ക്ക് പിന്നില്‍.
അദ്ദേഹം തന്നെ വൃക്ഷത്തൈ ഇവിടെ നട്ടുപിടിപ്പിക്കുകയും ചെയ്തു. മരത്തിന്റെ സംരക്ഷണത്തിനും ജലസേചനത്തിനുമായാണ് സര്‍ക്കാര്‍ ഇത്രയും തുക ചെലവഴിക്കുന്നത്. മരത്തിന്റെ സംരക്ഷണത്തിനുവേണ്ടി മാത്രം നാല് ഗാര്‍ഡികളെയാണ് നിയമിച്ചിരിക്കുന്നത്. 2012 സെപ്തംബര്‍ മുതല്‍ ഞങ്ങള്‍ മരത്തെ സംരക്ഷിച്ചുവരുകയാണെന്ന് മരത്തിന്റെ ഗാര്‍ഡുകളിലൊരാളായ പരമേശ്വര്‍ തിവാരി പറഞ്ഞു. മരം നനയ്ക്കാനുള്ള വെള്ളത്തിനായി അടുത്തുതന്നെ ഒരു ജലസംഭരണി ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും മരത്തിന്റെ ആരോഗ്യം പരിശോധിക്കാനായി മധ്യപ്രദേശ് കാര്‍ഷിക വകുപ്പിലെ ഒരു സസ്യശാസത്രജ്ഞന്‍ എത്തും. മരത്തിന്റെ സുരക്ഷയ്ക്കായി നാല് ഗാര്‍ഡുകളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വരുണ്‍ അവാസ്ഥി പറഞ്ഞു.
മരം നില്‍ക്കുന്ന കുന്നുള്‍പ്പെടെയുള്ള മേഖല ബുദ്ധ സര്‍വകലാശാലക്കായി മാറ്റിവെച്ചിരിക്കുന്നതാണ്. ഈ മേഖല ബുദ്ധിസ്റ്റ് സര്‍ക്യൂട്ടായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധന് ബോധോദയം ലഭിച്ച ബോധി വ്യക്ഷത്തിന്റെ ഒരു ശാഖ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയും അനുകരാധപുരയില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തുവെന്ന് ഈ വൃക്ഷത്തിന് പിന്നിലുള്ള സങ്കല്പത്തെക്കുറിച്ച് സാഞ്ചിയിലെ മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ മാസം കടബാധ്യതമൂലം ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കു വേണ്ടി ഈ തുക വിനിയോഗിക്കാവുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ബുദ്ധ സാസ്ചി യൂണിവേഴ്സിറ്റി ഓഫ് കള്‍ച്ചറല്‍ ഇന്‍ഡിക് സ്റ്റഡീസ് രൂപകല്‍പന ചെയ്തിരിക്കുന്ന സ്ഥലത്താണ് മരം നട്ടിരിക്കുന്നത്. 100 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന യൂണിവേഴ്സിറ്റി 300 കോടിയും പ്രതിമാസം 20 ലക്ഷം രൂപയുമാണ് അതിനായി നീക്കിവച്ചിരിക്കുന്നത്. പട്ടിണിയും കൃഷിനാശവും മൂലം കര്‍ഷകരടക്കമുള്ള ജനങ്ങള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ്