തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയർന്ന സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി സിപിഎം. മന്ത്രിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾ എന്തുകൊണ്ട് മുൻപ് ഉന്നയിച്ചില്ലെന്നും കോടിയേരി ചോദിച്ചു. തോമസ് ചാണ്ടി മന്ത്രി ആയതിനു ശേഷമാണ് ഇത്തരം ആരോപണങ്ങൾ ഉയർന്ന് വന്നത്. ഇതു തന്നെ സംഭവത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ട് എന്ന് വെളിവാക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.