
ഇറാനിലെ നിയമത്തിനു വിരുദ്ധമായി വസ്ത്രധാരണം ചെയ്ത കുറ്റത്തിനാണ് ഷിറിനെ അറസ്റ്റ് ചെയ്തതെന്നും നേരത്തെ നല്കിയ മുന്നറിയിപ്പ് അവഗണിച്ചതിനാണ് നടപടിയെന്നും പോലീസ് പറഞ്ഞു. എന്നാൽ, ഷിറിൻ നഗ്നതാപ്രദർശനം നടത്തിയില്ലെന്നും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയായ കായികതാരത്തെ അപമാനിക്കരുതെന്നും അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ജയിലിൽ നിന്നു പുറത്തിറങ്ങണമെങ്കിൽ ഷിറിൻ രണ്ടു മില്യണ്‍ റയാൽ കെട്ടിവയ്ക്കേണ്ടിവരും.