വെസ്റ്റ് ലണ്ടനിൽ കഴിഞ്ഞ ഡിസംബർ 18ന് ദുരൂഹ സാഹചര്യത്തിൽ ഒരു സ്യൂട്ട്കേസ് കാണപ്പെട്ടു. തുറന്നപ്പോൾ പോലീസ് ഞെട്ടി.
ഒരു യുവതിയുടെ മൃതദേഹം. ജോവാന ബോറുക്ക് എന്ന 41 വയസുകാരിയാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. പക്ഷേ, എന്തിനു കൊന്നു? ആരാണ് കൊലയാളി എന്നതു സംബന്ധിച്ചു ചില ഊഹങ്ങൾ മാത്രമാണ് ബാക്കി.
നവംബർ 13 വെള്ളിയാഴ്ചയാണ് ജോവാനയെ ജീവനോടെ അവസാനമായി സുഹൃത്തുക്കളും മറ്റും കണ്ടെത്. പിന്നീട് അവളെ കാണുന്നതു രാണ്ടാഴ്ചയ്ക്കു ശേഷം ജീവനില്ലാതെ ഈ സ്യൂട്ട്കേസിലാണ്.
ദുർഗന്ധത്തിന്റെ ഉറവിടം തേടിയുള്ള തെരച്ചിലിലായിരുന്നു അവളുടെ അയൽക്കാർ. അവസാനം സൗത്താളിലെ പേ ആൻഡ് സ്ലീപ്പ് ഹോസ്റ്റലിലെ ചിത്രകാരനാണ് സ്യൂട്ട്കേയിസിൽ അടച്ചിരുന്ന ജോവാനയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലയാളി നാടുവിട്ടു?
സുന്ദരിയായിരുന്ന ജോവാനയുടെ കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂറോപ്പ് പോലീസ്. കൊലയാളിയെന്നു ഡിറ്റക്ടീവുകൾ സംശയിക്കുന്ന 50 കാരനായ പെട്രാസ് സാലിനാസിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പക്ഷേ, ഇയാൾ യുകെ വിട്ടതായാണു കരുതുന്നത്. ലിത്വാനിയൻ സ്വദേശിയായ സാലിനാസ് ഇപ്പോൾ ജർമനിയിലാണെന്നാണ് കരുതുന്നത്. ഇയാൾക്കായി രാജ്യാന്തര തെരച്ചിൽ നടക്കുന്നുണ്ട്. പക്ഷേ, ഇതുവരെയും കൊലയാളിയെ കണ്ടെത്താനായിട്ടില്ല.
ജോവാനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കിൽ പെട്രാസ് സാലിനാസിനെ കണ്ടെത്തണം. ഇയാളെക്കുറിച്ചു വിവരങ്ങളെന്തെങ്കിലും അറിയാവുന്നവർ കൈമാറണമെന്നു പോലീസ് അഭ്യർഥിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ല. പോലീസിനു പ്രതീക്ഷയുണ്ട്, എന്തെങ്കിലും സൂചന കിട്ടാതിരിക്കില്ല.