നെയ്യാറ്റിന്‍കര: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും കോവിഡ് രോഗിയുടെ മൃതദേഹം നഷ്ടമായ സംഭവം ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആലംപൊറ്റ വാർഡ് കൗൺസിലറുമായ അഡ്വ. സ്വപ്നജിത്ത് ആരോപിച്ചു.
സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകര നഗരസഭ പരിധിയില്‍ ആലംപൊറ്റ അംബേദ്കർ കോളനിയിലെ പ്രസാദി (47) ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും കാണാതായത്.