കരാട്ടെ മാസ്റ്ററെ മത്സരത്തിനു വെല്ലുവിളിച്ച് ബോഡി ബിൽഡർ;പിന്നാലെ പല്ലും പോയി പെടലിയും പോയി;വീഡിയോ വെെറൽ

കരാട്ടെ മാസ്റ്ററും ബോഡി ബിൽഡറും തമ്മിൽ ഏറ്റുമുട്ടിയാൽ എന്തു സംഭവിക്കും‍‍? പലതും സംഭവിക്കും. രണ്ട് പേരിൽ ആർക്കാണ് കൂടുതൽ ശക്തിയെന്നു ചോദിച്ചാൽ കുടുങ്ങി പോകും.

എന്നാൽ ഇതാ കണ്ടോളൂ. കൊറിയൻ കരാട്ടെ മാസ്റ്റർ ചാങ്ങിനെ തന്നോട് മുട്ടാൻ  ബോഡി ബിൽഡർ പാറ്റി വെല്ലു വിളിച്ചു. താൻ ശക്തരിൽ ശക്തനാണെന്നും കുട്ടികാലം മുതൽ പരിശീലനം നേടിയിട്ടുണ്ടെന്നും പാറ്റി അവകാശപ്പെടുന്നു.  മാത്രമല്ല പാറ്റിക്ക്  91 കിലോ തൂക്കവും അഞ്ചടി 10 ഇഞ്ച് ഉയരവുമാണുള്ളത്. സാസ്റ്റർക്കാകട്ടെ 57 കിലോ ഭാരവും 5.2 അടി നീളവും.

പാറ്റി സംഭവത്തിന്‍റെ എല്ലാ വീഡിയോയും പകർത്തിയിട്ടുണ്ട്. കരാ‌ട്ടെ മാസ്റ്റർ പാറ്റിയുടെ വെല്ലുവിളി ഇരു കയ്യും നീട്ടി സ്വീകരിക്കുക മാത്രമല്ല, താൻ തോറ്റാൽ തന്‍റെ സ്റ്റുഡിയോയുടെ താക്കോൽ പാറ്റിക്ക് നൽകുമെന്നും പറഞ്ഞു.

ബോഡിബിൽഡർ vs കരാട്ടെ മാസ്റ്റർ: ആരാണ് വിജയിക്കുക? എന്ന തലക്കെട്ടോടെയാണ് പാറ്റി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ പോരാട്ടം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ പാറ്റി താഴെ കിടന്നു.  പഞ്ചുകളും കിക്കുകളും  കരാട്ടെ മാസ്റ്ററിനു നേരെ പാറ്റി വീശിയെങ്കിലും അതെല്ലാം പാളിപോയി.

പാറ്റിയെ കാലുകൊണ്ടടിച്ച് വീഴ്ത്തി മാസ്റ്റർ താഴെയിട്ടു. പാറ്റിയുടെ പെടലിക്കും ഒടിവുകൾ സംഭവിച്ചു. അതിനു ശേഷമുള്ള വീഡിയോയും പാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

 

Related posts

Leave a Comment