നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ മരണം

അ​​​​​ബു​​​​​ജ: നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 102 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. യോ​​​​​ബെ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മാ​​​​ഫ ഗ്രാ​​​​മ​​​​ത്തി​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഇ​​​​നി​​​​യും ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

അ​​​​ന്പ​​​​തി​​​​ലേ​​​​റെ മോ​​​​​ട്ടോ​​​​​ർ സൈ​​​​​ക്കി​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ നൂ​​​​റ്റ​​​​​ന്പ​​​​​തി​​​​​ല​​​​​ധി​​​​​കം ഭീ​​​​​ക​​​​​ര​​​​​ർ വ്യാ​​​​പാ​​​​ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വീ​​​​ടു​​​​ക​​​​ൾ​​​​ക്കും തീ​​​​​യി​​​​​ട്ട​​​​​ശേ​​​​​ഷം വെ​​​​​ടി​​​​​വ​​​​​യ്പ് ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​വെ​​​​ന്ന് യോ​​​​ബോ സം​​​​സ്ഥാ​​​​ന​​​​ത്തെ പോ​​​​ലീ​​​​സ് വ​​​​ക്താ​​​​വ് ഡ​​​​ൻ​​​​ഗ​​​​സ് അ​​​​ബ്ദു​​​​ൾ​​​​ക​​​​രീം പ​​​​റ​​​​ഞ്ഞു.

പ്ര​​​​ദേ​​​​ശ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ ര​​​​ണ്ടു ബോ​​​​ക്കോ ഹ​​​​റാം ഭീ​​​​ക​​​​ര​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​ണു ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. സൈ​​​​നി​​​​ക​​​​ർ പ്ര​​​​ദേ​​​​ശ​​​​ത്ത് എ​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ചി​​​​ല മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ സം​​​​സ്ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. നി​​​ര​​​വ​​​ധി പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്.

വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ 2009 മു​​​​​ത​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ഭീ​​​​​ക​​​​​ര​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രു​​​​​ന്നു. നാ​​​ൽ​​​പ്പ​​​തി​​​നാ​​​യി​​​ര​​​ക്കി​​​ലേ​​​റെ പേ​​​രാ​​​ണ് ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

ബോ​​​​​ർ​​​​​നോ, യോ​​​​ബോ സം​​​​​സ്ഥാ​​​​​ന​​​​ങ്ങ​​​​ളാ​​​​ണു ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണം ഏ​​​​​റ്റ​​​​​വും നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. 20 ല​​​​​ക്ഷം പേ​​​​​ർ പ​​​​​ലാ​​​​​യ​​​​​നം ചെ​​​​​യ്തു. ഈ ​​​​​വ​​​​​ർ​​​​​ഷം മാ​​​​​ത്രം നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ 1500 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

 

Related posts

Leave a Comment